TITLE : T Pavithrante Ettavum Puthiya Naalu Nadakangal
AUTHOR: T PAVITHRAN
CATEGORY: DRAMA
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES:144
ഒരു കലാകാരൻ സ്വന്തം മാധ്യമമുപയോഗിച്ച് തന്നെയാണിത്. ചോരകൊണ്ടെഴുതിയ ഒരു നാട്ടുവൃത്താന്തം.
ഇതിൽ കുടുംബം, സാമൂഹ്യ പ്രവർത്തനം, കല, സൗഹൃദം, ലൈംഗികത എന്നീ സ്ഥാപനങ്ങൾ വിചാരണയ്ക്കു വരുന്നു. ആത്മഹത്യ ഒരു കലാരൂപമായി കൂടിത്തീർന്ന്, ഒരു ഏരിയൽ ഷോട്ടുപോലെ പ്രവർത്തിച്ച് സമൂഹത്തിന്റെ വേറൊരു ചിത്രം നൽകാൻ സമർത്ഥമാകുന്നതെങ്ങനെ എന്നാണ് ഈ നാടകങ്ങളിൽ നിന്നറിയാനാവുക. ഉള്ളിലെ മരവിപ്പിനെ തന്നെ തീപ്പിടിപ്പിക്കാനുള്ള ഊർജ്ജം സതീഷിന്റെ ഈ നാടകങ്ങളിലുണ്ടെന്ന് പറയാതെ വയ്യ.
അവതാരികയിൽ നിന്ന്
ഇ.പി. രാജഗോപാലൻ
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മലയാള വിഭാഗവും പാഠപുസ്തകമായി തെരഞ്ഞെടുത്ത കൃതി
ഖലിൽ ജിബ്രാൻ പ്രണയകാലം
വാക്കുകളിൽ ദാർശനികതയും കാല്പനികതയും വിപ്ലവവും സൗന്ദര്യവും ആത്മീയതയും നിറച്ച ജിബ്രാന്റെ പ്രണയാനുഭവങ്ങളുടെ അമൂല്യശേഖരം, മേസിയാദക്കെഴുതിയ പ്രണയലേഖനങ്ങൾ, പ്രണയകഥകൾ, കവിതകൾ.
സ്വയം നാടുകടത്തപ്പെട്ടവന്റെ സുവിശേഷമാണ് ജോയ് മാത്യുവിന്റെ കവിതകൾ. നമ്മൾക്ക് സുപരിചിതനായ ഒരു നടന്റെ, എഴുത്തുകാരന്റെ അപരിചിത തീർത്ഥാടനങ്ങൾ. അബയും ദേരയും റോളയും കോഴിക്കോടും പലതരം മനുഷ്യരും ജീവിക്കുന്ന ഈ കവിതകൾ ആത്മരേഖയുടെ അടയാളങ്ങൾ കൂടിയാണ്. അനുഭവതീക്ഷമായ വാക്കുകൾ വെള്ളം കൂട്ടാതെ ചേർത്തുവെച്ച് ലഹരിയുണ്ടാക്കുന്ന കവിതകൾ. പല കടൽ കടന്നെത്തിയ സൗഭാഗ്യങ്ങൾ
പല രാജ്യങ്ങൾക്ക് പകുത്തുകൊടുക്കുന്ന അബ. ആ തീരത്ത് അജ്ഞാത നാവികനുപേക്ഷിച്ച
വക്കുപൊട്ടിയ പിഞ്ഞാണം താനാണോ എന്ന് കവിതന്നെ സാക്ഷ്യപ്പെടുത്തുന്ന ഈ ലിഖിതങ്ങൾ
മലയാള കവിതയിലെ വേറിട്ട അനുഭവമാണ്. “സ്വപ്ന സന്നിഭമായ ഒരു കാലത്തെ, സ്വന്തം യൗവ്വനം
കൂടി അതിനു നിറം ചാർത്തിയ ഒരു കാലത്തെ, വർണ്ണപ്പൊലിമയുള്ള, പൊലിഞ്ഞുപോയ ഒരു
ജീവിതത്തിനാണ് ജോയ് മാത്യു ഈ കവിതകൾ സമർപ്പിച്ചിരിക്കുന്നത് ‘എന്ന് മാങ്ങാട് രത്നാകരൻ
അവതാരികയിൽ.