Sold by OLIVE and Fulfilled by Yohoho
പരസ്പര വിരുദ്ധമെന്നുതോന്നാവുന്ന ഏറ്റവും ഉയർന്ന ആത്മീയനൈപുണ്യത്തെയും വിജയകരമായ ലൗകിക ജീവിതത്തെയും മോഹൻജി കൂട്ടിയിണക്കുന്നു. വിശുദ്ധിയുടെ ശക്തിയിൽ മോഹൻജി, എല്ലാ വിശ്വാസങ്ങളിൽനിന്നും പശ്ചാത്തലങ്ങളിൽനിന്നും വരുന്ന ജനങ്ങളെ തങ്ങളുടെ ആത്മാവുകളിലേക്ക് നയിക്കുവാനായി തന്റെ ആധികാരികവും
വിനയാന്വിതവുമായ രീതിയിൽ അവരുടെ മനസ്സുകളേയും ഹൃദയങ്ങളേയും പ്രചോദിപ്പിക്കുന്നു.
ഏതാനും വർഷങ്ങളായി മോഹൻജി പരിശുദ്ധിയുടെ ശക്തി ധ്യാനങ്ങൾ നടത്തുകയും ശക്തി പാതം നൽകുകയും ചെയ്തുവരുന്നു.നിരുപാധികമായ സ്നേഹത്തിന്റെ നിത്യമായ പാരമ്പര്യത്തിൽ അധിഷ്ഠിതമായ വിശ്വാസം, പരിശുദ്ധി എന്ന രണ്ടു തൂണുകളാൽ താങ്ങി
നിർത്തപ്പെടുന്ന പരിശുദ്ധിയുടെ ശക്തി എന്ന നിയോഗം മനുഷ്യനിർമ്മിതമായ ജാതി, മത, വർണ്ണ, സംസ്കാര, സമൂഹ, രാജ്യ അതിരുകൾക്കപ്പുറം പോകുന്ന ഒരു മുന്നേറ്റത്തെ ലക്ഷ്യമിടുന്നു. ജനങ്ങളുടെ അവബോധം ഉയർത്തുന്നതിലും, അവരെ അസ്തിത്വത്തിനു സമർപ്പിക്കുകയും നിരുപാധികമായ സ്നേഹത്തിന്റെ തലത്തിൽനിന്ന് പ്രവർത്തിക്കുകയും ചെയ്യുവാൻ പ്രേരിപ്പിക്കുന്നതിലും മോഹൻജി വിശ്വസിക്കുന്നു. പൂർണ്ണമായ വിമോചനമാണ് അന്തിമലക്ഷ്യം.
Yohoho
KC 24/ 714 A,Muringoliparamba,
Golf Link road, Kovoor, Kozhikode,
Kerala, 673017.
Copyright © 2025 YOHOHO | All Rights Reserved. Developed by Yara Communications.