Sold by OLIVE and Fulfilled by Yohoho
പയ്യാമ്പലം
പ്രപഞ്ചത്തിലെ കാലത്തിന്റ്റെ ശക്തമായ കുത്തൊഴുക്കിനെയും അതിലൊഴുകി നഷ്ടമാകുന നന്മയും പ്രപഞ്ചസൗന്ദര്യവും വരികളിലൂടെ ഉയർത്തികാണിക്കുന്നു. ചുട്ടുപൊള്ളുന്ന ഈ പുതിയ കലത്തിൽ നന്മകൾ വറ്റിവരണ്ട മനുഷ്യഹൃദയങ്ങൾ വകതിരിവില്ലാതെ മൃഗത്തെപോൽ പരസ്പരം കടിച്ചുകീറുന്ന നേരിന്റ്റെ ചിത്രം തെളിയിച്ചു കാട്ടുന്നു ഒരർത്ഥവുമില്ലാതെ വിഥ്യ അർത്ഥം തേടി ഒരുപാട് അർത്ഥമുള്ള തൻറ്റെ ചുറ്റുപാടിനെ വേദനയോടെ നോക്കുന്നു. പ്രകൃതിയെപോലെ സാഹിത്യത്തെയും മലയാളഭാഷയെയും നെഞ്ചോട് ചേർത്തുവെക്കുമ്പോൾ വെറുതെ ഓർമപെടുത്തുന്നു. ‘കാവ്യസംഹിതയിലെ കള പിഴത്തെറിയുമ്പോൾ വേരറ്റുപോകരുതേ’ എന്ന്. താപസതുല്യനായി (സി.എച്.കണാരൻ ) എന്ന മഹാമേരുവിനെ ഗുരുതുല്യം സ്മരിക്കുന്ന ഭക്തി സാന്ദ്രമായ വരികൾ. ഇന്നിനോടുള്ള ഒരു ഓർമപ്പെടുത്തലാണ് ഈ കവിതാസാമാഹാരത്തിന്റ്റെ ഓരോ വരികളും