Wishlist
Cart
Subtotal : ₹ 0.00

Free Shipping on All Orders Over 100!

 
Sponsored

Njanan Malala

  • 450.00

Sold by OLIVE and Fulfilled by Yohoho

അർധരാത്രിയിൽ സൃഷ്ടിക്കപ്പെട്ട ഒരു രാജ്യത്തുനിന്നാണ് ഞാൻ വരുന്നത്. ഞാൻ മിക്കവാറും
മരിച്ചുവെന്ന സ്ഥിതിയായപ്പോൾ നട്ടുച്ച കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.”
പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വര താലിബാൻ നിയന്ത്രണത്തിലാക്കിയപ്പോൾ, ഒരു
പെൺകുട്ടി അതിനെതിരായി സ്വരമുയർത്തി. മലാല യൂസഫ്സായ് നിശബ്ദയാകാൻ
കൂട്ടാക്കിയില്ല. വിദ്യാഭ്യാസമെന്ന തന്റെ അവകാശത്തിനായി പോരാടി.
2012 ഒക്ടോബർ 9 ചൊവ്വാഴ്ച അവളതിന് വലിയ വില കൊടുക്കേണ്ടിവന്നു. സ്കൂളിൽ നിന്ന്
ബസ്സിൽ മടങ്ങുന്ന വഴിയിൽ ഏതാനും ചുവടുകൾ മാത്രം അകലെനിന്ന് തലയ്ക്ക് വെടിയേറ്റ അവൾ
മരണത്തെ അതിജീവിക്കുമെന്ന് ആരും പ്രതീക്ഷിച്ചതേയില്ല.
മറിച്ച്, മലാലയുടെ അത്ഭുതകരമായ തിരിച്ചുവരവ് അവളെ ഉത്തര പാക്കിസ്ഥാനിലെ
വിദൂരമായ താഴ്വരയിൽ നിന്ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാവേദിയിലേക്കും നോബൽ
സമാധാന സമ്മാനത്തിലേക്കും ഉയർത്തി. പതിനേഴാം വയസ്സിൽ സമാധാനപരമായ
പ്രതിഷേധത്തിന്റെ ആഗോളപ്രതീകമായി മാറിയ മലാല നോബൽ സമാധാനസമ്മാനം
ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ്.
ആഗോളഭീകരതയാൽ പിഴുതെറിയപ്പെട്ട ഒരു കുടുംബത്തിന്റെ ശ്രദ്ധേയമായ കഥയാണ്
ഞാനാണ് മലാല. അതുപോലെ ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള
പോരാട്ടത്തിന്റെ കഥയുമാണ്. ആൺകുട്ടികൾക്കുമാത്രം വിലകല്പിക്കുന്ന ഒരു സമൂഹത്തിൽ
തങ്ങളുടെ മകളെ തീവ്രമായി സ്നേഹിക്കുന്ന മലാലയുടെ മാതാപിതാക്കളുടെ കഥകൂടിയാണിത്.

Similer Products