സങ്കല്പനങ്ങളെ യഥാർഥമാക്കിയ എന്റെ പ്രണയങ്ങൾ എന്നും മുന്നോട്ടു ഒഴുകാൻ പ്രേരണയായിരുന്നു. പുഴയിൽ ചിറകടിക്കുന്ന കടൽ പോലെ, തേടി വന്ന വസന്തങ്ങളോട് മുഖം തിരിക്കാതെ, എന്നിലേക്കുള്ള പ്രവാഹങ്ങളെ റദ്ദ് ചെയ്യാതെ കാലം എനിക്കായ് നീട്ടിയ ആസ്വസ്ഥതകളിലും, നീതികേടുകളിലും ഇരുന്ന് പലകാലങ്ങളിൽ, പല പുസ്തകങ്ങളിലായി പ്രസിദ്ധീകരിച്ച പ്രണയകവിതകളെ നിങ്ങൾക്ക് സമ്മാനിക്കുന്നു. വൈവിധ്യങ്ങളുടെ രാഷ്ട്രീയത്തെ അറിയാനും ഉൾക്കൊള്ളാനും ഈ പുസ്തകം ഓരോ വായനക്കാരെയും സഹായിക്കട്ടെ.
ഭ്രാതൃഹത്യകൾ വിവർത്തനം കെ ടി രാധാകൃഷ്ണൻ
“എന്റെ സ്വപ്നങ്ങളും എന്റെ യാത്രകളും ആയിരുന്നു, ജീവിതത്തിൽ എന്നും എനിക്ക് തുണയായിരുന്നത്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ വളരെ ചുരുക്കം പേരേ എന്റെ വൈഷമ്യങ്ങളിൽ എന്നെ സഹായിച്ചിട്ടുള്ളൂ ..”
1940-കളുടെ അവസാനത്തിൽ ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്ത് എപ്പിറസിലെ ഒരു ഗ്രാമത്തിൽ നടന്ന ആഭ്യന്തര കലഹം പ്രമേയമായി വരുന്ന കൃതി.
പൊലിപ്പിച്ചു കാണിക്കാതെ ജീവിതം അവതരിപ്പിക്കുക എന്നതാണ് എന്റെ ഉദ്ദേശ്യം. ഞാൻ പരിപൂർണനായ മനുഷ്യനാണെന്നും ഞാൻ ചെയ്തത് മുഴുവൻ ശരിയാണെന്നും ഞാൻ അവകാശപ്പെടുന്നില്ല. സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കാത്ത എന്റെ എഴുത്തിന്റെ പരിമിതിയെപ്പറ്റി ഞാൻ ബോധവാനാണ്. ഇതിലെ ഓരോ വാക്കും സത്യമാണെന്ന് ദൈവത്തെ സാക്ഷിയാക്കി ഏനിക്ക് പറയാൻ സാധിക്കും.”
2024 ലെ ജി കെ പിള്ള അവാർഡ്, ലണ്ടൻ ബുക്ക് ഓഫ് റെകോർഡ്സ് , സാഹിത്യ സ്പർശ് എന്നീ അവാർഡുകൾ നേടിയ ഇംഗ്ലീഷ് കൃതിയുടെ മലയാള പരിഭാഷ.
“എല്ലാരും കൈവിട്ടൂവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോർത്ത് മനസ്സുപൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്. പറഞ്ഞുകേട്ടതല്ല, അനുഭവിച്ചതാണ്.”
ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്‍ക്കാഴ്ച്ചകൊണ്ട് ആര്‍ദ്രമാക്കുന്ന പി എം എ ഗഫൂറിന്റെ കുറിപ്പുകള്‍.
കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിനിടയിൽ സംഘ്പരിവാർ നടത്തിയ രാഷ്ടീയനാടകങ്ങൾ, കൂട്ടക്കൊലകൾ, ആശയപ്രചരണങ്ങൾ, അധികാരാരോഹണങ്ങൾ, ഡീപക്കിനെ സ്ഥാപിക്കുന്ന ടെക്നോപാർക്കുകൾ, സോഷ്യൽമീഡിയ മേൽക്കോയ്മകൾ അങ്ങിനെ തുടങ്ങി അരങ്ങേറിയ അനവധി സംഭവ വികാസങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ പുസ്തകം. വിദ്യാർഥികാലത്ത് തുടങ്ങി ഇരുപത് വർഷം മാധ്യമപ്രവർത്തകനായി ജോലി ചെയ്ത കാലത്തും തുടർന്നും വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലുമായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്.
സുകുമാരൻ ചാലിഗദ്ധക്ക് ആന കേവലാനുഭവമല്ല, ജീവിതാനുഭവങ്ങളാണ്. ആനയുടെ കാല്പാടുകൾ മാത്രം കണ്ടിരുന്ന കാലത്തുനിന്നും, ആനയെ മൊത്തമായും കൂട്ടമായും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുലഭമായി കാണുന്ന ഇക്കാലംവരെയുള്ള അനുഭവകഥകൾ. കുറുവാദ്വീപിൽ വന്നും പോയുമിരിക്കുന്ന ആനകൾ ഇവിടെ കഥകളും കഥാപാത്രങ്ങളുമാകുന്നു.
TITLE IN MALAYALAM : അനന്തുവിൻ്റെ ചരിത്രാന്വേഷണങ്ങൾ
AUTHOR: SETHU
CATEGORY: NOVEL
PUBLISHER: OLIVE
LANGUAGE: MALAYALAM
PAGES: 72
TITLE IN MALAYALAM : അഴിമുഖം
AUTHOR: PERUMAL MURUGAN
CATEGORY: NOVEL
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
കാൽപ്പന്തുകളിയെ ആവേശമാക്കിയ മൂന്ന് പെൺകുട്ടികൾ കോഴിക്കോടു നിന്ന്, ഖത്തറിലൊരുങ്ങിയ ലോകകപ്പിന്റെ ആഘോഷങ്ങളിലേക്കും ആരവങ്ങളിലേക്കും പറന്നിറങ്ങുന്നു. സൗമ്യമായ കാലടികൾ കൊണ്ട് ലോകഭൂപടത്തിൽ കവിതയെഴുതുന്ന, നീലയും വെള്ളയും വരകളുള്ള പത്താം നമ്പർ കുപ്പായക്കാരനെ കാണാൻ റിമയും ഫിദയും ബ്രസീലിയയും പ്രതിസന്ധികളെ ഏറെ തരണം ചെയ്യുന്നു. തന്റേടികളായ പെൺകുട്ടികൾ കുടുംബത്തിനകത്തും പുറത്തും വിമർശിക്കപ്പെടുന്നു. മനസ്സിൽ നിറഞ്ഞുനിന്ന സ്വപ്നം സാക്ഷാത്കരിച്ച് തിരിച്ചെത്തുമ്പോൾ സോഷ്യൽ മീഡിയയടക്കം ആ പെൺകുട്ടികളെ ഏറ്റെടുക്കുകയാണ്. മലയാളികളായ ഫുട്‌ബോൾ ആരാധകർ ഒന്നിനുപിറകെ ഒന്നായി കമന്റ് ചെയ്യുന്നു, ‘വാമോസ് മലയാളി!
സാഹിത്യജാടകളും ഭവ്യതകളും ഭംഗിവാക്കുകളുമില്ലാതെ ഹൃദ്യമായ ഗദ്യമാണ് ശ്രീനിവാസന്റേത്.
-സക്കറിയ
കേരളീയസമൂഹത്തിന്റെ പരിണാമങ്ങളെ സൂക്ഷ്മമായി, അനന്യമായ നർമ്മത്തിലൂടെ ശ്രീനിവാസൻ അടയാളപ്പെടുത്തുന്ന ലേഖനങ്ങൾ.
ജീനിയസ്സായ ഒരെഴുത്തുകാരന്റെ തികച്ചും മൌലികമായ കാഴ്ചപ്പാടുകൾ. ഒപ്പം ശ്രീനിവാസൻ എന്ന ചലച്ചിത്രകാരനിലേക്കും മനുഷ്യനിലേക്കും ചെന്നെത്തുന്ന സംഭാഷണങ്ങളും.